Tuesday, December 14, 2021


        1916ല്‍ ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിയാല്‍ സ്ഥാപിതമായ വിദ്യാലയമാണ് ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍. പിന്നീട് ഈ വിദ്യാലയം സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂള്‍, സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍, സി.എന്‍.എന്‍. ഗേള്‍സ് എല്‍.പി. സ്കൂള്‍, സി.എന്‍.എന്‍. ബോയ്സ് എല്‍.പി. സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെടുകയുണ്ടായി.

     കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ സാംസ്കാരിക പ്രഭവകേന്ദ്രമായ പെരുവനത്തോട് ചേര്‍ന്നാണ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചേര്‍പ്പ് സെന്ററില്‍ തൃശൂര്‍ തൃപ്രയാര്‍ സംസ്ഥാന പാതയ്ക്ക് കിഴക്കുവശത്തായാണ് സ്കള്‍ സ്ഥിതി ചെയ്യുന്നത്. അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ ആണ് സ്കൂളിലുള്ളത്. 


     സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള വിദ്യാലയമാണ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍. 2021 March എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയവും 147 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ വിജയം നേടാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ചേര്‍പ്പ് സബ് ജില്ലയില്‍ ഒന്നാം സ്ഥാനത്തും തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനത്തും ആണ് A+ നേട്ടത്തില്‍ സ്കൂളിന്റെ സ്ഥാനം.

   കായിക മേഖലയില്‍ ദേശീയ തലത്തില്‍ നിരവധി താരങ്ങളെ സംഭാവന ചെയ്യാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. സോഫ്റ്റ് ബോള്‍ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ മത്സരങ്ങളില്‍ സംസ്ഥാന ടീം ക്യാപ്റ്റന്‍, വൈസ് ക്യാപ്ടന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കാന്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗെയിംസ് ഇനങ്ങള്‍ പരിശീലിപ്പിക്കുന്ന വിദ്യാലയം കൂടിയാണ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍.



   കലാമേഖലയിലും ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തിപരിചയ മേളകളിലും വിദ്യാലയത്തിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍ പ്രാദേശിക ചരിത്രരചനയില്‍ ഒന്നാം സ്ഥാനം തുടര്‍ച്ചയായി കൈവരിക്കുന്ന വിദ്യാലയമാണ് ചരിത്ര പ്രധാനമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്കൂള്‍.

        1916ല്‍ ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിയാല്‍ സ്ഥാപിതമായ വിദ്യാലയമാണ് ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍. പിന്നീട് ഈ വിദ്യാലയം സി.എന്‍.എന്...